
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പ്രോ വൈസ് ചാൻസലറെ നിയമിക്കുവാനുള്ള വി.സി ഡോ.സിസാ തോമസിന്റെ നീക്കം പാളി. യു.ജി.സി റെഗുലേഷൻ അനുസരിച്ച് വി.സിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റാണ് വി.സിയെ നിയമിക്കേണ്ടത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ റിട്ട.പ്രൊഫസർ ഡോ.ബിജുവിനെ പി.വി.സിയായി നിയമിക്കണമെന്ന ശുപാർശ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയിൽ വി.സി ഉൾപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ട് പ്രകാരം പാനൽ സമർപ്പിക്കേണ്ടതാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ നിലപാടെടുത്തു.വി.സി പാനൽ സമർപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വി.സിയുടെ ശുപാർശ അംഗീകരിക്കാതെ നിയമ ഉപദേശം തേടാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
വി.സി നിർദേശിച്ച വ്യക്തി ബി.ജെ.പി അനുഭാവിയാണെന്നറിയുന്നു.ലോക് ഭവന്റെ ഇടപെടൽ പ്രകാരമാണ് വി.സി പേര് നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |