SignIn
Kerala Kaumudi Online
Friday, 25 September 2026 1.53 AM IST

വേതന പരിധി ഉയർത്തൽ: കൂടുതൽ ജീവനക്കാർ ഇ.പി.എഫിലേക്ക്

s

തിരുവനന്തപുരം: വേതനപരിധി 15,000ൽ നിന്ന് 25,000 രൂപയായി ഉയർത്തിയതിലൂടെ കൂടുതൽ ജീവനക്കാർ ഇ.പി.എഫ് പരിധിയിലേക്ക്. തിരുവനന്തപുരം റീജ്യണൽ ഓഫീസിന് കീഴിൽ ഒരു ലക്ഷത്തിലേറെപ്പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് റീജ്യണൽ ഓഫീസിന് കീഴിലുള്ളത്.

പരിഷ്‌കരിച്ച പുതിയ പരിധിയിലേക്ക് അർഹരായ ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇ.പി.എഫ്.ഒ സോണൽ ഓഫീസ് റീജ്യണൽ പി.എഫ് കമ്മീഷണർ എ.രവികുമാർ, റീജിയണൽ ഓഫീസ് പി.എഫ് കമ്മീഷണർ ജോൺ സാമുവൽ എന്നിവർ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം 8.25% പലിശയാണ് ജീവനക്കാർക്ക് നിക്ഷേപത്തിന് ലഭിക്കുക. ജീവനക്കാർക്ക് ആവശ്യാനുസരണം ഓൺലൈൻ അപേക്ഷ സമർപ്പിച്ച് വിഹിതത്തിന്റെ 75 % വരെ ഉടൻ പിൻവലിക്കാനാവും. സി.ഐ.ടി.ഇ.എസിന് കീഴിലെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിൽ 3 ദിവസത്തിനകം 5 ലക്ഷം വരെ ഓട്ടോ സെറ്റിൽ ചെയ്യുന്നുണ്ട്.

വേതന പരിധി ഉയർത്തിയതോടെ തൊഴിലുടമ ഉയർന്ന പി.എഫ് വിഹിതം അടയ്‌ക്കേണ്ടിവരും. ഇതിന്റെ ഗുണം ജീവനക്കാരന് ലഭിക്കും. ഇതോടൊപ്പം ജീവനക്കാരുടെ ആധാർനമ്പറും കെ.വൈ.സി വിവരങ്ങളും നൽകി പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (പി.എം.വി.ബി.ആർ.വൈ) പദ്ധതിക്ക് കീഴിൽ മാസം 3000 രൂപവരെ ഇൻസെൻറീവ് നേടി തൊഴിലുടമയ്ക്ക് വരുന്ന അധിക സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാം.നിർമ്മാണ മേഖലയ്ക്ക് നാലുവർഷം വരേയും മറ്റ് മേഖലകൾക്ക് രണ്ടു വർഷത്തേക്കും ഈ ആനുകൂല്യം ലഭിക്കും.പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (പി.എം.വി.ബി.ആർ.വൈ) പദ്ധതി പ്രകാരമാണിത്. അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ ഇൻചാർജ്ജ് മജി.ജി കൃഷ്ണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA