SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 AM IST

നിപ പ്രതിരോധത്തിൽ അനാസ്ഥ : സി.പി.എം

1

തിരുവനന്തപുരം: അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധി രൂപപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ തുടരുന്നതെന്ന് സി.പി.എം. പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിതിയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

നിപരോഗിക്ക് ആവശ്യമായ മരുന്നുപോലും എത്തിയിട്ടില്ല എന്നത്‌ഞെട്ടിക്കുന്നതാണ്. നിപ ബാധ അറിയുന്ന സമയത്ത് കോഴിക്കോട് ഉണ്ടായിരുന്ന മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത് നിസംഗ സമീപനത്തിന്റെ തെളിവാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ അബദ്ധധാരണകൾ വിളിച്ചുപറഞ്ഞ് രോഗങ്ങളെ ലഘൂകരിച്ചവർ പ്രതിസന്ധിക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ്. ആരോഗ്യമന്ത്രി ഉടൻ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകണം.

യു.ഡി.എഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ നടത്തിയതുപോലെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം ആഗ്രഹിക്കുന്നിന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA