SignIn
Kerala Kaumudi Online
Monday, 18 May 2026 5.22 PM IST

സത്യപ്രതിജ്ഞാച്ചടങ്ങിന്റെ ആഹ്ളാദപ്രകടനത്തിനിടെ അപകടം; പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

accident

കണ്ണൂർ: വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിലാണ് സംഭവം. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്തായാണ് അപകടമുണ്ടായത്. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്.

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ പുന്നക്കപ്പാറയിൽ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാക്കിവന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചശേഷം പ്രവർത്തകർ പിരിഞ്ഞുപോവുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കമെടുത്ത് പൊട്ടിക്കുകയായിരുന്നു.

ഒരു പടക്കം അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA