SignIn
Kerala Kaumudi Online
Friday, 03 July 2026 2.09 AM IST

മദ്യലഹരിയിൽ വാഹനമോടിച്ച യൂട്യൂബർക്കെതിരെ കേസ്

1

കാസർകോട്: മദ്യലഹരിയിൽ വാഹനമോടിക്കുകയും പൊലീസ് വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ഹെലൻ ഓഫ് സ്പാർട്ടയെന്നറിയപ്പെടുന്ന പെരുമ്പള സ്വദേശിനി ധന്യ എസ്.രാജേഷിനെതിരെ (28) കേസെടുത്തു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടിന് കുമ്പള പൊലീസ് ഇൻസ്‌പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ ധന്യ അതിവേഗത്തിൽ വാഹനവുമായി കടന്നുകളയുകയായിരുന്നു.ശേഷം പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA