SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

ലതാനായർക്കൊപ്പം ലക്ഷങ്ങളുടെ തട്ടിപ്പ് 1500 കോടിയുടെ ട്രസ്റ്റ് മറയാക്കി നിത്യചൈതന്യ വലവിരിച്ചു

p

കൊച്ചി:കിളിരൂർ-കവിയൂർ പീഡനക്കേസ് പ്രതി ലതാനായർ ഉൾപ്പെട്ട സാമ്പത്തികതട്ടിപ്പുകേസിൽ അറസ്റ്റിലായ അനിൽകുമാറിൻറെ (സ്വാമിനിത്യചൈതന്യ-55) ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.

തട്ടിയെടുക്കുന്ന പണം തമിഴ്‌നാട്ടിലെ തെങ്കാശിയിൽ അനിൽകുമാർ രൂപീകരിച്ച ശ്രീശ്രീ ദക്ഷിണമൂകാംബിക എഡ്യൂക്കേഷൻ വെൽഫെയർ ആൻഡ് കൾച്ചറൽ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്.
ട്രസ്റ്റിന്റെ പേരിൽ അനിൽകുമാർ കോടികളുടെ തട്ടിപ്പ് നടത്തി. 1,500 കോടി രൂപ സ്വീകരിക്കാൻ ശേഷിയുള്ള ട്രസ്റ്റാണെന്നും കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് നേടാനുള്ള ചെലവിനായി പണം വേണമെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നത്. ട്രസ്റ്റിലേക്ക് സി.എസ്.ആർ ഫണ്ട് എത്തിത്തുടങ്ങിയാൽ നിക്ഷേപിക്കുന്നതിന്റെ അഞ്ചിരട്ടി തിരികെനൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ 25 ലക്ഷം രൂപ നഷ്ടമായയാളാണ് തട്ടിപ്പുകൾ വെളിപ്പെടുത്തിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനിൽകുമാറിനെതിരേ സാമ്പത്തികതട്ടിപ്പ് കേസുകളുണ്ട്.

കാക്കനാട്ടെ ഫ്രോസൻ ഫുഡ്‌സ് കയറ്റുമതി കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വൻലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അനിൽകുമാർ തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. മലപ്പുറം പള്ളിക്കൽ എസ്.സുനിൽകുമാർ (48), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവർ.

പ്രതികൾ ഒരു വർഷമായി ഒന്നിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.

കമ്പനിയുടെ മുൻഡയറക്ടറായ സുനിൽകുമാറാണ് സൂത്രധാരൻ. ഇന്ദു എന്ന വ്യാജപ്പേരിലായിരുന്നു ലതാനായരുടെ ഇടപാടുകൾ.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ അനിൽകുമാർ രാഷ്ട്രീയപ്രവർത്തകനായാണ് എത്തിയത്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ സന്യാസവേഷം സ്വീകരിച്ച് നിത്യചൈതന്യയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA