SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമികാന്വേഷണം തുടങ്ങി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഭാര്യ ഷീബയുടെ മൊഴി രേഖപ്പെടുത്തി. ചികിത്സാ രേഖകൾ ഷീബ പൊലീസിന് കൈമാറി. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നൽകിയിട്ടുണ്ട്.

അനന്തു സുരേഷിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാണ് പരാതി. ഡോക്ടർമാരുടെ ഇടപെടലുകൾ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. .

അന്വേഷണത്തിന് നേരത്തെ ഡി.ജി.പി നിർദേശം നൽകിയിരുന്നു .

2024 ഡിസംബർ 13ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA