തിരുവനന്തപുരം: "സെക്രട്ടേറിയറ്റിൽ ഇത്രയും തമാശക്കാരുണ്ടെന്ന് മനസിലായത് ഇപ്പോഴാണ്..ഇവരുടെയൊക്കെ തൊലിക്കട്ടി കണ്ടാൽ അത്ഭുതപ്പെടും.ഇവരൊക്കെ എവിടെയായിരുന്നു കഴിഞ്ഞ പത്തു കൊല്ലക്കാലം.സ്തുതിപാഠക സംഘമായി തിരുവാതിരക്കളി, കാരണഭൂതൻ, മറ്റേത് എന്നൊക്കെ പറഞ്ഞ് എന്റെയെടുത്ത് വന്നാൽ വിവരമറിയും."
സെക്രട്ടേറിയറ്റ് ഫിനാൻസ് എംപ്ളോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തവെ, മുഖ്യമന്ത്രി
വി.ഡി.സതീശന്റെ മുന്നറിയിപ്പ്.
അദ്ധ്യാപക ഭവനിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് എസ് . പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എ.തുളസി മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് .ഇർഷാദ് ,എം. എസ് .മോഹനചന്ദ്രൻ,വി.എ.ബിനു എന്നിവർ സംസാരിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഷാദ് .ബി സ്വാഗതവും ട്രഷറർ ഗിരീഷ് കുമാർ .എസ് നന്ദിയും പറഞ്ഞു.വൈകിട്ട് സമാപന സമ്മേളനം മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |