SignIn
Kerala Kaumudi Online
Sunday, 07 June 2026 4.56 AM IST

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ നീക്കി

dissmissed

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. നന്ദകുമാറിനെ സർവീസിൽ നിന്ന് നീക്കി. സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന നന്ദകുമാറിനെതിരേ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായല്ല. വിരമിച്ച ഉടൻ അദ്ദേഹത്തിന് ഐ.എച്ച്.ആർ.ഡിയിൽ പുനർനിയമനം നൽകുകയായിരുന്നു. നന്ദകുമാറിന് പകരം സെക്രട്ടറിയേറ്റിൽ അഡിഷണൽ സെക്രട്ടറിയായിരുന്ന ലതാ പണിക്കരെ ഐ.എച്ച്.ആർ.ഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ലതാപണിക്കർ.

.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DISMISSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA