SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.30 AM IST

സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ കെ.എ.എസുകാർ പണിയില്ലാതെ വീട്ടിൽ

kk

തിരുവനന്തപുരം: റവന്യൂ വകുപ്പിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ (സറണ്ടർ ചെയ്ത) 12 കെ.എ.എസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം കിട്ടാതെ രണ്ട് മാസമായി വീട്ടിലിരുപ്പ് ശിക്ഷ. മറ്റു പല വകുപ്പുകളിലെയും കെ.എ.എസുകാരെ

സമാനമായി മാറ്റുകയും നിയമനം നൽകാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ അനുകൂലികളെന്ന 'വിഭാഗ'ത്തിൽപ്പെടുത്തിയാണ് ഇവരെ വിവിധ വകുപ്പുകൾ ഒഴിവാക്കിയതെന്നാണ് അറിയുന്നത്.

നിലവിൽ ഇവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ല. പുതിയ നിയമനം ലഭിക്കുന്ന മുറയ്ക്ക് അതും ലഭിക്കും. സ്ട്രീം രണ്ടിലും മൂന്നിലുമായി നിയമനം ലഭിച്ചവർ (സർക്കാർ സർവീസിൽ നിന്നുള്ള കെ.എ.എസ് നിയമനം) ഭൂരിപക്ഷവും ഇടത് അനുകൂലികളാണെന്നാണ് പറയുന്നത്.. നിയമനം നൽകാതെ മാറ്റി നിർത്തുന്ന കാലയളവിൽ പരമാവധി 45 ദിവസം മാത്രമാണ് ഡ്യൂട്ടിയായി പരിഗണിക്കാൻ കേരള സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയുള്ളത്. ഇവരെല്ലാം 45 ദിവസം പിന്നിട്ടു.

മറ്റ് കെ.എ.എസുകാരെ അപ്രധാന തസ്തികകളിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായും കേൾക്കുന്നു. ഇവരുടെ ട്രാൻസ്ഫർ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SECREATARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA