SignIn
Kerala Kaumudi Online
Sunday, 20 September 2026 5.58 PM IST

ഡോ. പി. രാംകുമാർ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡ് അംഗം

vf

കോട്ടയ്ക്കൽ: പദ്മഭൂഷൺ ഡോ.പി.കെ.വാരിയരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ പന്നിയമ്പള്ളി വാരിയം കുടുംബാംഗമായ ഡോ.പി.രാംകുമാർ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസ് ബിരുദം നേടിയ ഡോ.രാംകുമാർ 1999ൽ ആര്യവൈദ്യശാലയിൽ ഫിസിഷ്യനായി ചേർന്നു. നിലവിൽ കോട്ടയ്ക്കൽ ഫാക്ടറി മാനേജരാണ്. ആയുർവേദ മെഡിസിൻ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ ദീപ ആർ. വാരിയർ ആര്യവൈദ്യശാലയിൽ അസിസ്റ്റന്റ് മാനേജരാണ്. മക്കൾ: ശശാങ്ക് ആർ.വാരിയർ, പൂർണിമ ആർ.വാരിയർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR P RAMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA