SignIn
Kerala Kaumudi Online
Saturday, 19 September 2026 11.52 PM IST

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

kerala-university


തി​രു​വ​ന​ന്ത​പു​രം​:​ ​ ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ലെ​ ​ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ​യെ​ ​തു​ട​ർ​ന്ന്,​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​സെ​മ​സ്റ്റ​ർ​ ​-4,​ ​സെ​മ​സ്റ്റ​ർ​ 1​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫ​ലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു. ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗത്തിന്റേതാണ് തീരുമാനം. പാ​ക​പ്പി​ഴ​ക​ൾ​ക്കി​ട​യാ​ക്കി​യ​ ​കെ​-​ ​റി​പ്പ് ​സോ​ഫ്ട്‌​വെ​യ​ർ​ ​പി​ൻ​വ​ലി​ക്കാ​നും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റി​ന്റെ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​പു​നഃസ്ഥാ​പി​ക്കാ​നും​ ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നി​ച്ചു.​ ​

പ്രൊ​ഫൈ​ൽ​ ​വ​ഴി​ ​ഫ​ലം​ ​ല​ഭ്യ​മാ​കാ​തി​രി​ക്ക​ൽ,​ ​നി​ല​വി​ലി​ല്ലാ​ത്ത​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഫ​ലംല​ഭി​ക്ക​ൽ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ ​മാ​ർ​ക്കു​ക​ളി​ൽ​ ​തി​രി​മ​റി​ ,​ ​വി​ജ​യി​ക്കാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​പാ​സ് ​രേ​ഖ​പ്പെ​ടു​ത്തൽ തു​ട​ങ്ങി​ ​ഗു​രു​ത​ര​മാ​യ​ ​അ​പാ​ക​ത​ക​ളാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ ​ഫ​ല​ങ്ങ​ളി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലും​ ​അ​സാ​പ്പും​ ​ചേ​ർ​ന്ന് ​ന​ട​പ്പി​ലാ​ക്കു​ന്ന,​ ​മ​ഹാ​രാ​ഷ്ട്ര​ ​ആ​സ്ഥാ​ന​മാ​യ​ ​എം.​കെ.​സി.​എ​ൽ​ ​ക​മ്പ​നി​യു​ടെ​ ​ഈ​ ​സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​നേ​രി​ട്ട് ​ധാ​ര​ണാ​പ​ത്ര​മി​ല്ല.​ ​ഇ​തു​വ​രെ​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഡാ​റ്റ​ ​പോ​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കൈ​മാ​റി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ,​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​സു​ര​ക്ഷ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്.,


സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റി​ന് ​കെ​-​റീ​പ്പി​ൽ​ ​ഒ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത​തി​നാ​ൽ,​ ​പ​രാ​തി​ക​ളി​ൽ​ ​നേ​രി​ട്ട് ​ഇ​ട​പെ​ടാ​നും​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കെ​-​ ​റീ​പ്പ് ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​വി​ജ​യ​ക​ര​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സം​വി​ധാ​നം​ ​ഉ​പേ​ക്ഷി​ച്ച്,​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ൽ​ ​മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​യെ​ ​ഏ​ൽ​പ്പി​ച്ച​താ​ണ് ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY, RESULT WITHDRAWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA