SignIn
Kerala Kaumudi Online
Sunday, 09 August 2026 10.20 PM IST

ഡോ. എസ്  ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ

READ ENGLISH VERSION
d

തിരുവനന്തപുരം : കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്. ഗോപകുമാറിനെ നിയമിച്ചു.
ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൗൺസിൽ, ഗവേണിംഗ് കൗൺസിൽ എന്നിവയിൽ അംഗം, തിരുവനന്തപുരം ഗവ. ആയുർവേദ കോളെജ് ആശുപത്രിയിൽ ആർ.എം.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് എംഡിയും പിഎച്ച് ഡിയുമുണ്ട്.

സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ആയുഷ് വകുപ്പിന്‍റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്‍റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അദ്ധ്യാപകനുള്ള അവാർഡുകൾ അടക്കം വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായി. ദേശീയ അന്തർദേശീയ ശാസ്ത്രസെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്.

ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാഷണൽ സർവീസ് സ്കീമിന്‍റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ.ഗോപകുമാർ, കേരള സർവകലാശാലയുടെ കലാപ്രതിഭ പട്ടം രണ്ട് തവണ നേടി. കവിയും ഗാനരചയിതാവുമാണ്. തിരുവനന്തപുരം പട്ടം ആദർശ്‌നഗർ ശ്രീഭവനിൽ കെ. ശ്രീകണ്ഠൻ നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്.ഭാര്യ: വിനയ, മകൾ :അമേയ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR S GOPAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA