SignIn
Kerala Kaumudi Online
Sunday, 09 August 2026 4.09 PM IST

'വന്ദേമാതരം മുഴുവനായി ആലപിക്കില്ല, പഴയ പ്രോട്ടോക്കോൾ തുടരും'; കേന്ദ്ര നിർദേശം തള്ളി കെ മുരളീധരൻ

k-muraleedharan
കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ മുരളീധരൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ ഇറക്കിയത്. പക്ഷേ, കേരളം അത് അംഗീകരിക്കില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ മറ്റ് പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക. ഇതനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ ആലപിക്കുക' - മുരളീധരൻ പറഞ്ഞു.

English Summary

Kerala Minister K. Muraleedharan rejected the Central government's directive to sing the full Vande Mataram in state official programs. Despite a Chief Secretary's circular, Muraleedharan stated Kerala will continue its existing protocol of singing only the first two stanzas. Central protocols are followed solely for events involving the Governor or oath-taking ceremonies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, VANDE MATARAM, VANDE MATARAM PROTOCOL, CONGRESS KERALA, K MURALEEDHARAN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA