SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

എം.ബി.എ ഇൻ ഫോറസ്ട്രി

a

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ (ഐ.ഐ.എഫ്.എം) 2027-29 അദ്ധ്യയന വർഷ എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം. ഫോറസ്ട്രി മെയിൻ സ്പെഷ്യലൈസേഷനായി വരുന്ന രണ്ടു വർഷ റെസിഡൻഷ്യൽ പ്രോഗ്രാമാണിത്. ആകെ സീറ്റുകൾ:375. ഫീസ്: എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 7.50 ലക്ഷം, മറ്റുള്ളവർക്ക് 12 ലക്ഷം.യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക് മതി. തിരഞ്ഞെടുപ്പ്: CAT/XAT/GMAT/CMATഎന്നിവയിലൊന്നിന്റെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും.ചെന്നൈ, ബംഗളൂരു, ഡൽഹി, ഭോപ്പാൽ,അഹമ്മദാബാദ്, കൊൽക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.വെബ്സൈറ്റ്: iifm.ac.in.

ഐ.ഐ.എമ്മിൽ പിഎച്ച്.ഡി

അഹമ്മദാബാദ് ഐ.ഐ.എമ്മിൽ വിവിധ മാനേജ്മെന്റ് വിഷയങ്ങളിൽ 2027 വർഷത്തെ പിഎച്ച്.ഡി ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം/ 2 വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/5 വർഷ ഇന്റഗ്രേറ്റഡ് ബിരുദാന്തര ബിരുദം.അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദവും 50 ശതമാനം മാർക്കോടെ സി.എ/ സി.എം.എ/സി.എസ്. അല്ലെങ്കിൽ 65 ശതമാനം മാർക്കോടെ 4 വർഷ ബിരുദം.CAT/ജി.ആർ.ഇ/ജി.മാറ്റ്/ഗേറ്റ്/ യു.ജി.സി നെറ്റ് ജെ.ആർ.എഫ് സ്കോറുകൾ എന്നിവയിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ട്. നിയമാനുസൃത സാമ്പത്തിക അലവൻസസ് ഗവേഷകർക്ക് ലഭിക്കും. 2027 ജനുവരി 18വരെ ഓൺലൈനായി അപേക്ഷിക്കാം.വെബ്സൈറ്റ്: www.iima.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA