SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.30 PM IST

കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

elma-aveiro
എൽമ അവൈറോയും മുഖ്യമന്ത്രി വി ഡി സതീശനും

പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും 'സി ആർ 7' ബ്രാൻഡിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലഴ്സിന്റെ കോഴിക്കോട് ഷോറൂമിൽ സംഘടിപ്പിച്ച 'സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യുന്നതിനായാണ് എൽമ എത്തിയത്.

കേരള സന്ദർശനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശനുമായും എൽമ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും എൽമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും രണ്ടുദിവസം ഇവിടെ ഉണ്ടാകുമെന്നും എൽമ പറഞ്ഞിരുന്നു. റൊണാൾഡോയ്ക്ക് കേരളത്തിൽ നിരവധി ആരാധകർ ഉണ്ടെന്നും താനും അതിൽ ഒരാളാണെന്നും വി ഡി സതീശൻ എൽമയോട് പറയുന്നതും വീഡിയോയിൽ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത സഹോദരിയും പോർച്ചുഗീസ് ബിസിനസുകാരിയുമാണ് എൽമ.

A post shared by .allrounderkasi.official (@allrounderkasi.ark)


English Summary

Cristiano Ronaldo's sister, Elma Aveiro, director of the 'CR7' brand, made her first two-day visit to Kerala. She inaugurated the 'Sparkle Diamond Fest' at Bobby Chemmanur International Jewelers' in Kozhikode and met Chief Minister V.D. Satheesan, sharing their interaction on Instagram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELMA AVEIRO, CRISTIANO RONALDO SISTER, CR7 BRAND DIRECTOR, ELMA AVEIRO KERALA, BOBBY CHEMMANUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA