SignIn
Kerala Kaumudi Online
Friday, 25 September 2026 9.50 PM IST

' നിയമലംഘനമോ  ചട്ടലംഘനമോ  മുഖ്യമന്ത്രി  നടത്തിയിട്ടില്ല; വിദേശയാത്രയിൽ എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്ന് ഇ പി

READ ENGLISH VERSION
e-p-jayarajan-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്‌പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിദേശ യാത്ര പാർട്ടി അറിഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്നും ഇ പി ചോദിച്ചു.

'നിങ്ങളല്ലല്ലോ യാത്രയുടെ ചെലവ് വഹിക്കുന്നത്. മാദ്ധ്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല. ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിന് പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് യാത്രയെക്കുറിച്ച് വിവാദം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാദ്ധ്യമങ്ങൾ വിഷമിക്കേണ്ട', ഇ പി ജയരാജൻ പറഞ്ഞു.

ബോധപൂർവം നുണപ്രചാരണം നടത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ഇ പി ആരോപിച്ചു. മാത്യു കുഴൽനാടൻ കോൺഗ്രസിൽ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. താനാണ് സതീശനെക്കാൾ കേമനെന്ന് കാണിക്കാൻ മാത്യു കുഴൽനാടൻ നടത്തിയ ശ്രമങ്ങളാണ് തകർന്നടിഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മകളേയും പ്രതിയാക്കുന്നതെന്ന് കോടതി ചോദിച്ചപ്പോൾ ഒരു കടലാസെങ്കിലും കൊടുത്തോയെന്നും ഇ പി ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളായി പോയതുകൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ. ശല്യക്കാരനായ വ്യവഹാരിയായി കുഴൽ നാടൻ മാറി. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP JAYARAJAN, PINARAYI VIJAYAN, FOREIGN TRIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA