
ആലപ്പുഴ: കാണാതായ യുവാവിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാർ (47) ആണ് മരിച്ചത്. സാധാരണയായി രാത്രി വൈകിയാണ് അനിൽ കുമാർ ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയായിട്ടും വീട്ടിൽ വരാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും വിവിധയിടങ്ങളിൽ അനിൽകുമാറിനെ അന്വേഷിച്ച് തിരച്ചിൽ നടത്തിവരുകയായിരുന്നു. ഒടുവിൽ എരുവ ക്ഷേത്രത്തിന് സമീപമുള്ള പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കായംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു. പരേതരായ കരുണാകരൻ നായർ-സരസ്വതിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ, ബേബി. സഹോദരീ ഭർത്താവ്: അനന്തൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |