SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 AM IST

ഗുരുദേവശിഷ്യരെക്കുറിച്ച് പ്രഭാഷണപരമ്പര 25ന്

g

ശിവഗിരി:ശ്രീനാരായണഗുരുദേവൻറെ ശിഷ്യ പരമ്പരയിലെ സന്യസ്ത-ഗൃഹസ്ഥശിഷ്യരുടെ ത്യാഗോജ്ജ്വലജീവിതത്തെ ആസ്പദമാക്കിയുളള പ്രഭാഷണപരമ്പര 25ന് ശിവഗിരി ഗുരുധർമ്മപ്രചരണസഭ സത്യവ്രതംഹാളിൽ നടക്കും. രാവിലെ 6ന് സമൂഹപ്രാർത്ഥനയും ഗുരുസ്മരണ ഗുരുപരമ്പരസ്തോത്രവും. തുടർന്ന് പ്രഭാഷണപരമ്പര ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി ഡോ.സച്ചിദാനന്ദ

ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനാകും. സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി അസംഗാനന്ദഗിരി സ്വാഗതം പറയും. പങ്കെടുക്കുന്നവർ 9447431833,9656424245,7012721492 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

സന്യസ്തശിഷ്യരായ സ്വാമി ശിവലിംഗദാസ്, സ്വാമിമാരായ നിശ്ചലദാസ്, ഭൈരവൻശാന്തി, നാരായണചൈതന്യ, ശാന്തലിംഗ, കാശിശങ്കരാനന്ദ, ശിവപ്രസാദ്, ഗുരുപ്രസാദ്, ജഗദീശ്വരാനന്ദ, ബോധാനന്ദ, ഗോവിന്ദാനന്ദ, അച്ചുതാനന്ദ, സുഗുണാനന്ദഗിരി, അമൃതാനന്ദ, നരസിംഹ, സത്യവ്രത, മാമ്പലംവിദ്യാനന്ദ, പെരിങ്ങോട്ടുകര വിദ്യാനന്ദ, നടരാജൻ മാസ്റ്റർ, ആനന്ദതീർത്ഥർ, ശ്രീനാരായണതീർത്ഥർ, ഏണസ്റ്റ്കർക്ക്, ധർമ്മതീർത്ഥർ, ഗൃഹസ്ഥശിഷ്യരായ ഡോ.പൽപ്പു, കുമാരനാശാൻ, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, പിച്ചമ്മാൾ, സി.കേശവൻ, ആർ.ശങ്കർ, പരവൂർകേശവനാശാൻ, മൂലൂർ പത്മനാഭപ്പണിക്കർ, മൂർക്കോത്ത് കുമാരൻ, പരവൂർ കേശവവേദാന്തി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, പണ്ഡിറ്റ്കറുപ്പൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രഭാഷണപരമ്പര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA