SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.15 PM IST

തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനിൽ‌ ചോർച്ച

READ ENGLISH VERSION

gas-pipeline
പൊട്ടിയ ഗ്യാസ് പൈപ്പ് ലൈനിന്റെ ചിത്രം

തിരുവനന്തപുരം: റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിലാണ് സംഭവം. വാതക ചോർച്ചയെ തുടർന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. അഗ്നിശമനാസേന സ്ഥലത്തെത്തി വാതക ചോർച്ച പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ അടിയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈനിൽ തട്ടുകയായിരുന്നു എന്നാണ് വിവരം. ഈ ഭാഗത്തേയ്ക്കുള്ള വാൽവെല്ലാം അടച്ച് പൈപ്പിന്റെ അറ്റക്കുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ കഴി‌ഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തലാക്കി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൈപ്പ് ലൈനിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

English Summary

A gas pipeline leak was reported on Kumarapuram Poonthi Road in Thiruvananthapuram after a JCB struck the line during road construction. Fire service personnel arrived at the scene, and valves were closed to contain the leak. Repair work commenced immediately, and authorities confirmed that the gas leakage has now been brought under control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS PIPELINE LEAK, THIRUVANANTHAPURAM, GAS LEAK, ROAD CONSTRUCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA