SignIn
Kerala Kaumudi Online
Sunday, 28 June 2026 12.37 AM IST

ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം:രേഖകൾ ഗവർണർക്ക് കൈമാറും

p

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകന് എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന്റെ രേഖകൾ ഗവർണർക്ക് കൈമാറും..

തീരുമാനം റദ്ദാക്കണമെന്ന നിർദ്ദേശം അവഗണിച്ചതിന് താത്കാലിക വി.സിയായിരുന്ന ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കം,ചെയ്തിരുന്നു. പകരം നിയമിച്ച വി.സി ഡോ.സിസാ തോമസും സർനകലാശാല ഉദ്യോഗസ്ഥന്മാരും ബുധനാഴ്ച ലോക്ഭവനിലെത്തി രേഖകൾ ഗവർണർക്ക് കൈമാറും. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കൈവശമില്ലെന്നാണ് രജിസ്ട്രാറും പരീക്ഷാ കൺട്രോളറും നേരത്തേ വി.സിയെ അറിയിച്ചത്. ഫയലുകൾ വി.സിക്ക് കൈമാറരുതെന്ന രാഷ്ട്രീയ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ലഭിച്ചതാണ് കാരണം.

പരീക്ഷാ വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തോറ്റയാളെ ജയിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് വി.സിക്കൊപ്പം രജിസ്ട്രാറും പരീക്ഷാ സെക്ഷൻ ഓഫീസറും ഗവർണറെ ബോധ്യപ്പെടുത്തും. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ക്രമക്കേട് ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA