SignIn
Kerala Kaumudi Online
Sunday, 28 June 2026 1.25 AM IST

റോഷൻ രാജുവിന് കീം ഒന്നാം റാങ്ക് 

ra

കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശനത്തിനായി നടത്തിയ കീം പരീക്ഷയിൽ എറണാകുളം അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്. എസ്.സി വിഭാഗത്തിൽ തൃശൂർ വിയൂർ സ്വദേശി സൗരവ് സുനിലും എസ്.ടി വിഭാഗത്തിൽ കാസർകോട് സ്വദേശി പി.എം.ഹേമന്തും ഒന്നാമതെത്തി. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണാണ് ഫലം പ്രഖ്യാപിച്ചത്.

പ്രവേശനത്തിനുള്ള കാറ്റഗറി തിരിച്ചുള്ള റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട അലോട്ട്‌മെന്റിന്റെ ഓപ്ഷൻ രജിസ്‌ട്രേഷൻ 30ന് ആരംഭിച്ച് ജൂലായ് നാലിന് അവസാനിക്കും. എട്ടിന് ആദ്യഘട്ട അലോട്ട്‌മെന്റ് ആരംഭിക്കും. എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് മൂന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റുകളും സ്‌പോട്ട് അലോട്ട്‌മെന്റുമുണ്ടാകും. എ.ഐ.സി.ടി.ഇ അക്കാഡമിക് കലണ്ടർ പ്രകാരം 2026 ആഗസ്റ്റ് 14നകം ബി.ടെക് പ്രവേശന നടപടികൾ പൂർത്തിയാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA