SignIn
Kerala Kaumudi Online
Sunday, 25 October 2026 12.55 AM IST

ദൈവദശകം ആഗോള പ്രാർത്ഥന ഇന്ന്

guru

കൊച്ചി​: ശ്രീനാരായണ ഗുരുദേവൻ രചി​ച്ച വി​ശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകം ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.15ന് ലോകത്തിന്റെ വിവിധകേന്ദ്രങ്ങളിൽ പത്ത് ലക്ഷത്തി​ലേറെപ്പേർ ആലപി​ക്കും. മലയാളത്തി​ൽ രചി​ക്കപ്പെട്ട സമഭാവനയുടെ വിശ്വമാനവി​ക സന്ദേശഗീതമായ ദൈവദശകം, നൂറി​ലേറെ ഭാഷകളി​ൽ വി​വർത്തനം ചെയ്തി​ട്ടുണ്ടെങ്കി​ലും പലഭാഷകളി​ൽ ഒരേസമയം ഇത്രയേറെപ്പേർ ആലപി​ക്കുന്നത് ആദ്യമാണ്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾക്ക് പുറമേ അൻപതോളം ലോകരാഷ്ട്രങ്ങളിലും മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങി​യ ഭാഷകളിൽ ആലപിക്കും.

1914ൽ ആലുവ അദ്വൈതാശ്രമത്തി​ലെ സംസ്കൃത സ്കൂൾ വി​ദ്യാർത്ഥി​കൾക്ക് ലളി​തമായ നി​ത്യപ്രാർത്ഥനയ്ക്കായാണ് ഗുരുദേവൻ ദൈവദശകം രചിച്ചത്. കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ഡോ. വരുൺ രാധാകൃഷ്ണൻ ചെയർമാനായ ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. https://globaldaivadasakam.onlineൽ ലൈവ് സംപ്രേഷണമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA