SignIn
Kerala Kaumudi Online
Friday, 03 July 2026 1.36 AM IST

കേസുകളുടെ പേരിൽ പദ്മഭൂഷൺ തടയാനാവില്ല: ഹൈക്കോടതി

കൊച്ചി: കേസുകളുടെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പദ്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസുകളുടെ പേരിൽ ഒരാളെ കുറ്റക്കാരനാക്കാനാവില്ല. ചില കേസുകൾ വെള്ളാപ്പള്ളിയുടെ പേരിലുണ്ടെങ്കിലും ഒന്നിലും വിചാരണ ആരംഭിച്ചിട്ടില്ല.സാമൂഹികരംഗത്ത് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് അദ്ദേഹത്തെ പദ്മഭൂഷണ് തിരഞ്ഞെടുത്തതെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.നിലവിലെ സാഹചര്യത്തിൽ പുരസ്കാരദാനത്തിൽ ഇടപെടാൻ നിയമപരമായ യാതൊരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.വെള്ളാപ്പള്ളി നടേശന് വേണ്ടി അഡ്വ.സിനിൽ മുണ്ടപ്പള്ളി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA