SignIn
Kerala Kaumudi Online
Friday, 03 July 2026 1.36 AM IST

പദ്മനാഭസ്വാമി ക്ഷേത്രം: വസ്ത്രധാരണത്തിൽ പരമ്പരാഗത രീതി തുടരും

കൊച്ചി: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് ദർശനം നടത്താമെന്ന 2016ലെ എക്‌സിക്യുട്ടീവ് ഓഫീസറുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. പരമ്പരാഗത വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി. കേരള ബ്രാഹ്മണ സഭ മുൻ സംസ്ഥാന പ്രസിഡന്റ് പി.വെങ്കിട്ടരാമ അയ്യർ അടക്കമുള്ളവരായിരുന്നു ഹർജിക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA