
കൊച്ചി: ജയ്‌പൂരിൽ നടന്ന 29-ാമത് ദേശീയ ഇ - ഗവേണൻസ് സമ്മേളനത്തിൽ സുവർണ പുരസ്കാരം ഹൈക്കോടതി സ്വന്തമാക്കി. എ.ഐ പ്രയോജനപ്പെടുത്തി വികസിപ്പിച്ച 'ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റം' ആണ് നേട്ടത്തിന് അർഹമാക്കിയത്. ജില്ലാതല കോടതികളിലെ കേസ് രേഖകളും നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റലാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്രസിംഗ്, രാജസ്ഥാൻ മന്ത്രി രാജവർദ്ധൻ സിംഗ് റാത്തോഡ്, മഞ്ജു ശർമ്മ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ (കമ്പ്യൂട്ടറൈസേഷൻ) കെ.എ. ജോസഫ് രാജേഷ് , ഡെപ്യൂട്ടി ഡയറക്ടർ എം.ജി. രാകേഷ്, പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ കെ.വി. ഇഷാഖ്, ടെക്‌നിക്കൽ പ്രോജക്ട് മാനേജർ എസ്.എം. ജസീന എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |