
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ കർഷകരിൽ നിന്നും കൃഷിവകുപ്പ് സംഭരിച്ചത് 14.25 കോടി രൂപയുടെ പച്ചക്കറി. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ 2,000 പച്ചക്കറി ചന്തകളിലൂടെയാണ് ഇവ വിറ്റഴിച്ചത്. പച്ചക്കറി വിലയിൽ പൊതുവിപണിയെക്കാൾ 38 ശതമാനം വരെ കുറവ് വരുത്തിയായിരുന്നു വിൽപന.സംഭരിച്ച പച്ചക്കറിക്കുള്ള പണം സംഭരണ ദിവസം രാത്രിയും തൊട്ടടുത്ത ദിവസവുമായി കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തിരുന്നു.
പ്രളയത്തിലെ നഷ്ടം നികത്താൻ നടപടി തുടങ്ങി
ഇക്കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്ടിൽ കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള കാലാവധി എത്തുന്നതിനുമുമ്പ് പ്രളയത്തിൽ നശിച്ച 25–30 ദിവസം പ്രായമായ നെൽകൃഷി ഉൾപ്പെടെയുള്ളവയ്‌ക്കും നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചന നടക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളിലും നേരിട്ട് രംഗത്തിറങ്ങി പാടശേഖരങ്ങൾ സംരക്ഷിച്ച കർഷകർക്ക് പ്രത്യേക ഇൻസെന്റീവ് നൽകുന്ന കാര്യവും കൃഷിവകുപ്പ് പരിഗണിക്കുന്നത് കർഷകർക്ക് ആശ്വാസകരമാണ്. കേരള ദുരന്ത നിവാരണ അതോറിറ്റി യുടെ സഹായം അടക്കം നൽകുന്നതിനുള്ള പദ്ധതിയാണ് തയ്യാറായിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |