
തൃശൂർ: കയ്പമംഗലത്ത് എട്ടുപേർ മരിക്കാനിടയായ സംഭവത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തമിഴ്‌നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്‌നാട് ടൂറിസംമന്ത്രി എസ്.രാജേഷ്‌കുമാർ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകാരണം ഉൾപ്പെടെ തമിഴ്‌നാട് സർക്കാർ പരിശോധിച്ചുവരികയാണ്. കേരളസർക്കാർ കൃത്യമായി ചുമതലകൾ നിർവഹിച്ചെന്നും തമിഴ്‌നാട് മന്ത്രി പറഞ്ഞു. അപകടം അതിദാരുണമായിപ്പോയെന്നും നടക്കാൻ പാടില്ലാത്തതാണെന്നും എസ്.രാജേഷ് കുമാർ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |