
തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30 ശതമാനം അധികം മാർക്ക് നേടി. ഇത് 62.01 ശതമാനം ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.
ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഫലം നേരത്തെ 3 മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
Kerala announced the First-year Higher Secondary exam results for tests conducted in March 2026. Of 4,10,190 candidates, results for 4,04,722 are available. 62.01% (2,50,981) scored 30% or more, an increase from last year's 60.76%. Detailed results on government websites are delayed due to cyber attack investigations, the Joint Director stated.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |