SignIn
Kerala Kaumudi Online
Monday, 31 August 2026 9.29 AM IST

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു, അന്ത്യം കാൻസർ ചികിത്സയ്‌ക്കിടെ

shefeen-ahmed-ips
ഷെഫീൻ അഹമ്മദ് ഐപിഎസ്

തിരുവനന്തപുരം: ഒഡിഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 50 വയസായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായിരുന്നു. കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്.

സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ് ഷെഫീൻ അഹമ്മദ്. തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. 2003ൽ സിവിൽ സർവീസ് നേടി. ഒഡീഷ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായി. അസിസ്റ്റന്റ് സൂപ്രണ്ടായി സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന് സൈബർ സുരക്ഷാ ക്യാമ്പെയിനുകൾക്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട്.

English Summary

Malayali IPS officer Shefin Ahammed, Inspector General of Odisha Crime Branch, passed away at 50 in a private hospital in Thiruvananthapuram. He was undergoing treatment for cancer. A 2003 batch officer, Ahammed was known for his contributions, including awards for cyber security campaigns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEFEEN AHAMAD IPS, PASSEDAWAY, ODISHA CADRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA