ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമമായെന്നും ഉചിതസമയത്ത് ഒപ്പിടുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ. ഇരുപക്ഷവും ചില വിഷയങ്ങളിൽ ചർച്ച തുടരുകയാണ്. യു.എസിന്റെ വ്യാപാര മുൻഗണനാ രാജ്യമെന്ന പദവിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എക്സിക്യുട്ടീവ് തീരുവകളിലാണ് യു.എസിന് താത്‌പര്യം. വിപണികളിൽ മുൻഗണനാ ക്രമത്തിലുള്ള പ്രവേശനത്തിന് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. നിലവിലുണ്ടാക്കിയ ധാരണയിൽ ഇരുകൂട്ടരും തൃപ‌്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചിലി സ്വതന്ത്ര വ്യാപാര കരാറും അവസാന ഘട്ടത്തിലാണ്. ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |