
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം തയ്യാറാക്കിയത് എ.ഐ ടൂൾ ഉപയോഗിച്ചെന്ന് മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.ടി.എം.തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രഹസ്യസ്വഭാവുമുള്ള ഭരണപരമായ വിവരങ്ങൾ എ.ഐ പോലുള്ള പബ്ളിക് ഡൊമൈനുകളിൽ ചേർക്കുന്നത് നിയമപരമല്ല. അത് ലംഘിച്ചാണ് ധനകാര്യ ഫയലുകളിലെ വിവരങ്ങൾ എ.ഐ വെബ്സൈറ്റിലിട്ട് ലേഖനം ചമച്ചത്. ഇതു സംബന്ധിച്ച് കെ.എൻ.ബാലഗോപാൽ ഉന്നയിച്ച ക്രമപ്രശ്നം സ്പീക്കറുടെ പരിഗണനയിലുണ്ട്.
എ.ഐ സിട്രേഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മാർഗ്ഗനിർദേശങ്ങൾക്കും സംസ്ഥാന ഐ.ടി നയത്തിലെ വ്യവസ്ഥകൾക്കും എതിരാണിത്. എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയത് കൊണ്ടാണ് പട്ടികജാതി വികസനത്തിന് ജനസംഖ്യാനുപാതികമായി തുക വിനിയോഗിച്ചില്ലെന്ന പരാമർശമുണ്ടായത്. പട്ടികജാതി, വർഗ വികസനത്തിനുള്ള ഫണ്ട് ഗ്രാൻഡായാണ് നൽകുന്നത്. റിസർവ് ബാങ്കിന്റെ ധനകാര്യ റിപ്പോർട്ടിലും ഗ്രാൻഡായാണ് രേഖപ്പെടുത്തുക. സംസ്ഥാന ധനകാര്യ ഫയലുകൾ പരിശോധിച്ചാൽ രാജ്യത്ത് പട്ടികജാതി വർഗ, വികസനത്തിന് ജനസംഖ്യാനുപാതികമായി കൂടുതൽ തുക നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കാണാനാകുമെന്നും ഐസക് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |