
അമ്പലപ്പുഴ: സർക്കാർ ആശുപത്രി പരിസരത്ത് ബാനറുകളും കൊടികളും കെട്ടിയുള്ള സൗജന്യഭക്ഷണ വിതരണത്തിനു പകരം കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഇതിന്റെ പൈലറ്റ് പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ പൊതിച്ചോറ് വിതരണം ചെയ്യുന്നതിനെതിരെ ജി.സുധാകരൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |