തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രി പരിസരങ്ങളിൽ ഡി.വൈ.എഫ്.ഐ പൊതിച്ചോറ് നൽകുന്നതിനെതിരെയുള്ള നിലപാട് തിരുത്തി മന്ത്രി കെ.മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും മുരളീധരൻ വിശദീകരിക്കുന്നു. ആലപ്പുഴയിൽ സ്ഥലം കൈയേറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് വിശദീകരണം. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയേറി. സ്ഥലം കൈയേറിയതിനാണ് എതിർപ്പ്. ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേദിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. ആഹാരത്തിന് രാഷ്ട്രീയമില്ല. മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |