കൊല്ലം: സ്‌കൂൾ വിദ്യാർത്ഥികളായ എസ്എഫ്‌ഐ പ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശനെതിരായ ബാനർ ഉയർത്തിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വി ടി ബൽറാം. ബാനറിന്റെ ചിത്രമടക്കം പങ്കുവച്ചാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എസ്‌എഫ്‌ഐ ഗുഹാനന്ദപുരം സ്‌കൂൾ യൂണിറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ് ബാനർ ഉയർത്തിയത്. 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നാണ് ബാനറിലുള്ളത്.
ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു "വിദ്യാർത്ഥി സംഘടന" പിടിപ്പിക്കുന്ന ബാനർ ആണിത്.
എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും.
നിങ്ങക്കെന്താ വയ്യേ!
Congress leader and Thrithala MLA V. T. Balram criticized SFI student activists for displaying a banner against Chief Minister V. D. Satheesan. The banner, raised by members of SFI’s Guhanandapuram School Unit Committee, contained insulting remarks. Balram shared a picture of the banner in a Facebook post.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |