തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ. സി 475ാം നമ്പർ തടവുകാരനായ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ഇവിടെ കട്ടിൽ സൗകര്യം ലഭിക്കുമെന്നതാണ് പ്രത്യേകത. എന്നാൽ ജയിൽ വേഷമായ വെള്ളമുണ്ടും ഷർട്ടും ധരിക്കണം.
ഭക്ഷണ മെനു സംബന്ധിച്ചുള്ള കാര്യങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരിക്കും. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് തച്ചങ്കരി. അതുകൊണ്ട് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രമേ സെല്ലിലേക്ക് മാറ്റൂ. ഇനി സെല്ലിലേക്ക് മാറ്റിയാൽ മറ്റ് തടവുകാരുടെ കൂടെ നിലത്താകും കിടന്നുറങ്ങേണ്ടിവരിക. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ തച്ചങ്കരിയെ മറ്റ് തടവുകാർ ഉപദ്രവിക്കാനുള്ള സാഹചര്യവും പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുത്തേക്കും.
ജയിൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം വിദഗ്ദ ചികിത്സ ആവശ്യമായി വന്നാൽ ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റിയേക്കും. എന്നാൽ ഇക്കാര്യത്തിൽ കോടതിയെ അറിയിച്ച ശേഷം മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളൂ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്. കോട്ടയം വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി കെ.വി. രജനീഷിന്റേതാണ് വിധി. പിഴത്തുകയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അനുഭവിക്കണം.
അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന, ഡി.ജി.പി പദവിയിലിരുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അറുപത്തിമൂന്നുകാരനായ തച്ചങ്കരി. ഐ.ജിയായിരിക്കേ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലായ് 7 വരെ, വരവിനേക്കാൾ 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.
Former DGP Tomin J. Thachankary has been sentenced to four years imprisonment and fined Rs 30.84 lakh for illegal asset accumulation. He is currently housed in the hospital block of Poojappura Central Jail due to ill health, making him the first DGP-rank officer in Kerala convicted in a corruption case. Thachankary was found to have acquired 135% excess assets during his tenure as IG.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |