തിരുവനന്തപുരം: കന്നി അങ്കത്തിൽ തന്നെ തമിഴ്‌നാട് ഭരണം പിടിച്ചെടുത്ത് തമിഴക വെട്രി കഴകം കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു. രാഷ്ട്രീയ - സാമൂഹിക വ്യത്യാസമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്നതാണ് കേരള ഘടകവും ലക്ഷ്യം വയ്ക്കുന്നത്.
വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും മറ്റ് പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്ന് ടിവികെയിലെത്തിയവരുമാണ് കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി, മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമായ പുഷ്യാനന്തൻ, ആദവ് അർജുൻ, കെ എ ചെങ്കോട്ടയൻ തമിഴ്നാട് നിയമ സഭാ സ്പീക്കർ ജെസിഡി പ്രഭാകർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേരള ഘടകം അംഗത്വ ക്യാമ്പയിൻ ആരംഭിക്കുന്നത്.
കേരള ഘടകം നേതാക്കളായ ഡോ ബിജു രേമേശ്, കൊല്ലം അനന്തു ,തോന്നയ്ക്കൽ സതീഷ് , ഡോ സുലൈമാൻ ബഷീർ, വിഴിഞ്ഞം എം എ വാഹിദ്, ബീമാപളളി ഇർഷാദ്, ഹാജ, ഷെമീർ, സുലൈമാൻ , അഡ്വ പ്രവീൺ ബാബു, വയനാട് സാബു, ഇടുക്കി ജയൻ, എറണാകുളം ഹാഷിഫ്, നടൻ ദേവൻ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Tamilaga Vettri Kazhagam (TVK) is commencing a membership campaign in Kerala to strengthen its operations. The party aims to benefit the state and its people, moving beyond political and social differences, after its stated success in capturing power in Tamil Nadu in its debut election. The campaign is overseen by national leaders, including Tamil Nadu Assembly Speaker JCD Prabhakar, and coordinated by Vijay fan leaders.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |