SignIn
Kerala Kaumudi Online
Saturday, 03 October 2026 12.29 AM IST

മാറിയ ഭക്ഷണരീതി രോഗികളാക്കുന്നു: മന്ത്രി കെ.മുരളീധരൻ

aa

തിരുവനന്തപുരം:മാറിയ ഭക്ഷണസംസ്‌കാരം രോഗവ്യാപനത്തിന് പ്രധാനകാരണമായെന്ന് ആരാേഗ്യമന്ത്രി കെ.മുരളീധരൻ. ആരോഗ്യകുടുംബക്ഷേമ വകുപ്പിൻറെ ലോക ഹൃദയദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നത് അപകടകരമാണ്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും ശീലമാക്കണം. ക്യാൻസറും ഹൃദ്രോഗവും ജീവിതശൈലിരോഗങ്ങളും വർദ്ധിക്കുന്നത് വെല്ലുവിളിയാണ്. ജീവിതശൈലിരോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ സി.പി.ആർ. പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

മേയർ വി.വി.രാജേഷ് അദ്ധ്യക്ഷനായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരിജോസഫ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA