തൃശൂർ: കയ്പമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് വിദ്യാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധന നടത്താൻ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ, പൊലീസ് , മോട്ടോർ വാഹനവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.
ദേശീയ പാതകളിലെ റോഡ് പരിപാലനം, ഫുട്‌പാത്തുകൾ ശരിയായ നിരപ്പിലാണോ ഉള്ളത്, റോഡിൽ കുഴികൾ ഉണ്ടോ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ കൃത്യമായ വെളിച്ചവും ലൈറ്റിംഗും ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാബോർഡുകൾ, അനധികൃത പാർക്കിംഗ്, കൃത്യമായ ബാരിക്കേഡിംഗ് തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽപ്പെടുന്നു. ഇതിന് പുറമേ നിർമ്മാണങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി, സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ, കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും വിലയിരുത്തും. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്പ
മോട്ടോർ വാഹന വകുപ്പിന്റെ (ആർ ടി ഒ) നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ഇതിനൊപ്പം നടക്കും.അനധികൃത പാർക്കിംഗിനെതിരെ പൊലീസും ആർ.ടി.ഒയും സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ കേസെടുക്കാമെന്നും കളക്ടർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |