
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തെ മണ്ണിടിച്ചിൽ അന്വേഷിക്കാൻ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ അദ്ധ്യക്ഷനായ സമിതി ഇന്നലെ സ്ഥലം സന്ദർശിച്ചു. മേഖലയിൽ അശാസ്ത്രീയ നിർമ്മാണം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കും. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതി വിലയിരുത്തും. കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ, സുരക്ഷാ വീഴ്ചയുണ്ടായോ എന്നിവയും പരിശോധിക്കും. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള സാങ്കേതിക വശങ്ങളും വിലയിരുത്തും. ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ മേഖല ഇന്ന് സന്ദർശിക്കും. സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |