
തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിൽ കാറൽ മാർക്‌സിന്റേതുൾപ്പെടെ 10 പ്രമുഖരുടെ പ്രതിമകൾ സ്ഥാപിക്കാനുള്ള മുൻതീരുമാനം സിൻഡിക്കേറ്റ് യോഗം ഉപേക്ഷിച്ചു. കാര്യവട്ടം കാമ്പസിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് 10 പ്രമുഖരുടെ പ്രതിമകളും പൂന്തോട്ടവും നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി സർവകലാശാലാ ബഡ്ജറ്റിൽ 2 കോടി രൂപ നീക്കിവെച്ചിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ, ഐസക്ക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ, മേരി ക്യൂറി, സി.വി രാമൻ, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, കാറൽ മാർക്‌സ്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ എന്നീ 10 പ്രമുഖരുടെ പ്രതിമകളാണ് സ്ഥാപിക്കാൻ തീരുമാനിച്ചത്.മാർക്‌സിന്റെ പ്രതിമയടക്കം കാര്യവട്ടം കാമ്പസിൽ സ്ഥാപിക്കുന്നത് ഗവർണറുടെ നോമിനികളായ സിൻഡിക്കേറ്റ് അംഗങ്ങൾ ആദ്യം മുതലേ എതിർത്തു. എതിർപ്പിനെ അവഗണിച്ച് അന്ന് സ്വീകരിച്ച തീരുമാനമാണ് ഇന്നലെ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം ഉപേക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |