SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.00 AM IST

ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് ഇടിച്ചിറങ്ങി; മേൽക്കൂരയും ഭിത്തിയും തകർന്നുവീണു, രണ്ട് പേർക്ക് പരിക്ക്

READ ENGLISH VERSION
accident
നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് തെറിച്ച് വീഴുന്നു

കാസർകോട്: ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്നരയോടെ കുറ്റിക്കോൽ അത്തിയടുക്കത്താണ് അപകടമുണ്ടായത്. കുറ്റിക്കോലിൽനിന്ന് കൊട്ടോടിയിലേക്ക് അടയ്‌ക്കയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോ‌ഡിന് താഴ്‌ഭാഗത്തുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. കുറ്റിക്കോൽ കളക്കരയിലെ നാരായണന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഓടിട്ട വീടിന്റെ മേൽക്കൂരയും ചുവരുകളും തകർന്നുവീണു. വീടിന്റെ മുൻഭാഗം പൂർണമായും നിലംപതിച്ചു.

ലോറി ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ രക്ഷപ്പെടുത്തി ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം. സംഭവസമയം വീടിനുള്ളിൽ ആളില്ലാതിരുന്നത് ആശ്വാസമായി. നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് തെറിച്ച് വീണ് മറിയുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറക്കവും വളവും ചേർന്ന ഈ ഭാഗത്ത് നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മുൻകരുതൽ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LORRY OVERTUNES, INJURY, KASARGODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA