
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ഇന്നലെ നടന്ന ആദ്യമത്തരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 11 റൺസിന് ടിവാൻഡ്രം റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. മറുപടിക്കിറങ്ങിയ റോയൽസിന് 20 ഓവറിൽ 7 വിക്കറ്ര് നഷ്‌ടത്തിൽ 191 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ തൃശൂർ കൊച്ചിയേയും രണ്ടാം മത്സരത്തിൽ കാലിക്കറ്റ് കൊല്ലത്തേയും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |