
തിരുവനന്തപുരം:പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സാരിവിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.പി.എസ്.പ്രമോജ് ശങ്കർ.
ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ഗതാഗതമന്ത്രി സി.പി.ജോൺ തമ്പാനൂർ ഡിപ്പോ സന്ദർശിക്കും.വൈകിട്ട് 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ആദ്യ ലക്ഷദ്വീപ് യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും ആദരം നൽകും. സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബഡ്ജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിംഗ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് മറ്റൊരു സംവിധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |