
കൊല്ലം: കേരളകൗമുദിയും കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറും ചേർന്ന് അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാനതല സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 27ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ. സയൻസ്, ഗണിതം എന്നിവയെ ആസ്‌പദമാക്കി എം.സി.ക്യു മാതൃകയിലാണ് പരീക്ഷയെന്ന് സഫയർ അക്കാഡമിക് ഹെഡ് ഡോ. ജി.അജിത്ത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരുകോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പുകളും ക്യാഷ് അവാർഡുകളുമാണ് വിജയികൾക്ക് ലഭിക്കുക. അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും 100% വരെ സ്കോളർഷിപ്പോടെ നീറ്റ്, ജെ.ഇ.ഇ, കീം, ഐ.എ.ടി, സി.യു.ഇ.ടി പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള അവസരവുമുണ്ട്. സഫയർ ഹോസ്റ്റലുകളിൽ 100% വരെ ഫീസിളവോടെ പഠനത്തിനും പരീക്ഷ അവസരമൊരുക്കുന്നു. സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതത് സിലബസിൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യുഷൻസ് ചെയർമാൻ ഡോ. വി.സുനിൽകുമാർ അറിയിച്ചു.
തിരുവനന്തപുരം സിറ്റി, പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെയ്യാർഡാം, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല, കൊല്ലം ടൗൺ, കരുനാഗപ്പള്ളി, ഭരണിക്കാവ്, അഞ്ചൽ, പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പരീക്ഷാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും പൊതുചടങ്ങിൽ പ്രമുഖ വ്യക്തികൾ നിർവഹിക്കും. പരീക്ഷ രജിസ്ട്രേഷന് സെപ്തംബർ 24 വരെ www. zephyrentrance.inൽ അപേക്ഷിക്കാം. ഫോൺ: 9048473040. വാർത്താസമ്മേളനത്തിൽ എക്സാം കോ- ഓർഡിനേറ്റർ എസ്.രാഹുൽ, സഫയർ കൊല്ലം സെന്റർ കോഓർഡിനേറ്റേഴ്സായ ഫാത്തിമ, ഷീജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |