SignIn
Kerala Kaumudi Online
Saturday, 26 September 2026 9.32 PM IST

ആഭ്യന്തര സഞ്ചാരികളിൽ റെക്കാഡ് നേട്ടവുമായി കേരളം

READ ENGLISH VERSION

2023ൽ എത്തിയത് 2.18 കോടി പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനവുണ്ടായതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. 2023ൽ രാജ്യത്തിനകത്തു നിന്നുള്ള 2,18,71,641 പേർ കേരളം സന്ദർശിച്ചു. മുൻ വർഷത്തേക്കാൾ 15.92 ശതമാനം കൂടുതലാണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

കൊവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ൽ 18.97 ശതമാനം വർദ്ധിച്ചു. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിലും വർദ്ധനവുണ്ടായി.

2022ൽ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. 2023ൽ 6,49,057 ആയി വർദ്ധിച്ചു. വിദേശ സഞ്ചാരികളുടെ വരവിൽ 87.83 ശതമാനം വർദ്ധനവാണുണ്ടായത്. ഇതും ഉടനെ കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിയെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ വിദേശികൾ എത്തിയ ജില്ലയും എറണാകുളമാണ്. 2023ൽ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURSIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA