SignIn
Kerala Kaumudi Online
Saturday, 26 September 2026 1.20 PM IST

'നിന്നെയല്ല  നിന്റെയച്ഛനെ  നോക്കുന്നുവെന്ന  തരത്തിലാണ്  വീണയ്‌ക്കെതിരായ  കേസ്, അച്ഛനിതെല്ലാം  എത്ര  കണ്ടതാണെന്ന്  ഇവർക്കറിയില്ല'

pinarayi-vijayan
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴ ജില്ലാ വിശാല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എൽഡിഎഫിനെതിരെയുള്ള നീക്കമാണ് എക്‌സാലോജിക് കേസ്. നിന്നെയല്ല നിന്റെയച്ഛനെ നോക്കുന്നുവെന്ന തരത്തിലാണ് വീണയ്‌ക്കെതിരെ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണെന്ന് ഇവർക്കറിയില്ല. വീണയുടെ കല്യാണത്തിന് മുൻപാണ് കരാർ നടന്നത്. ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥയെന്ന് നമ്മൾ മനസിലാക്കണം.

തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഒരു കാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു. പുറത്തുവന്ന വിവരങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കുകയാണ്.

ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം ആളിപ്പടരും. സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. കേരളം ഒരു വ്യത്യസ്ത സംസ്ഥാനം ആയിരുന്നു. കേന്ദ്ര നയങ്ങൾക്ക് ബദൽ നയം നമുക്ക് ഉണ്ടായിരുന്നു. ആർഎസ്എസ് നയമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. പുതിയ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു'- പിണറായി വിജയൻ വ്യക്തമാക്കി.

English Summary

Pinarayi Vijayan alleged that the Exalogic case involving his daughter Veena is part of a political move targeting the LDF. He said the allegations against him and his daughter amount to political retaliation and claimed that the contract at the centre of the monthly-payment controversy was made before Veena’s marriage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA EXALOGIC CASE, VEENA VIJAYAN, PINARAYI VIJAYAN, MASAPPADY CASE, LDF BJP CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA