
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്. സമ്മാനത്തുക 30കോടിയാക്കിയ ശേഷമുള്ള തിരുവോണം ബമ്പറിന്റെ ആദ്യവിൽപ്പനയിലാണ് ചരിത്രനേട്ടം. ഇന്ന് ഉച്ചയ്ക്ക് 1.30ന് ഗോർഖിഭവനിലെ നറുക്കെടുപ്പിൽ 30കോടിയുടെ ഭാഗ്യവാനെ അറിയാം. മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജബമ്പർ ടിക്കറ്റ് പ്രകാശനവും നിർവഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്.അഞ്ജു അദ്ധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാസമിതി ചെയർപേഴ്സണും കാട്ടാക്കട എം.എൽ.എയുമായ എം.ആർ.ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർമാരായ പി.എ. ഷാജു സ്വാഗതവും കെ.എസ്.അനിൽകുമാർ നന്ദിയും പറയും.
കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റ്). തൃശൂരാണ് രണ്ടാമത് (10,62,00), തിരുവനന്തപുരം (8,64,100) മൂന്നാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |