കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വക വിലക്ക്. കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ ജെ തടയുകയായിരുന്നു.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അവയ്ക്ക് മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമാണ് അസിസ്റ്റന്റ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിർദേശിക്കുകയും ചെയ്തു.
ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് ആരെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ 'നിങ്ങൾ എന്ന് വേണമെങ്കിൽ നിങ്ങൾ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ' എന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. ചോദ്യങ്ങൾ വിലക്കാൻ എന്താണ് കാരണം എന്ന് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അതിന് അസിസ്റ്റന്റ് കമ്മീഷണർ പ്രതികരിക്കാൻ തയ്യാറായില്ല.
ചാർട്ടർ ചെയ്തുള്ള വിമാന യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരണം തേടിയതിന് പിന്നാലെ ഇന്നലെയും മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഇടുക്കി കളക്ടറേറ്റിലായിരുന്നു സംഭവം. ഉന്നത ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
യോഗ തീരുമാനം വിശദീകരിക്കണ്ടേ, ജില്ലയിൽ വന്നിട്ട് മാദ്ധ്യമങ്ങളെ കാണുന്നതല്ലേ എന്ന് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞു. ഇതിൽ പ്രതികരിച്ചില്ല. പിന്നാലെ വിവാദ വ്യവസായിയിൽ നിന്ന് പണം വാങ്ങിയതും ആകാശയാത്രയ്ക്ക് പണം നൽകിയതും സംബന്ധിച്ച് ചോദ്യമുയർന്നു. ഇതോടെ 'ഞാൻ നിങ്ങളെ കാണുന്നില്ല'. 'നിങ്ങൾ മാറിനിൽക്ക്, ഇവിടെ നിവേദനം തരാൻ വന്നവർ ബുദ്ധിമുട്ടുന്നു' എന്നിങ്ങനെ പ്രതികരിക്കുകയായിരുന്നു. മാറ്റിനിറുത്തെന്ന് പൊലീസിന് നിർദ്ദേശവും നൽകി.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയതിനാൽ ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, നിർമ്മാണ നിരോധനം തുടങ്ങി വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു. മന്ത്രിസഭായോഗത്തിനുശേഷമുളള പതിവ് വാർത്താസമ്മേളനത്തിലും പല ചാേദ്യങ്ങളോടും അദ്ദേഹം പ്രതികരിക്കാറില്ല.
Police barred journalists from asking questions to Chief Minister V. D. Satheesan. Journalists who had arrived at Gokulam Park in Kochi to cover an event attended by the Chief Minister were stopped by Assistant Commissioner Peter K. J.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |