SignIn
Kerala Kaumudi Online
Saturday, 26 September 2026 9.18 AM IST

30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉച്ചയ്‌ക്ക്, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിഞ്ഞു

lottery
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ൽ നടക്കും. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുക.​ ​പൂ​ജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ ​ലോ​ട്ട​റി​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി,​ ​അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ​മ്മാ​ന​ത്തു​ക​ 30​കോ​ടി​യാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​തി​രു​വോ​ണം​ ​ബ​മ്പ​റി​ന്റെ​ ​ആ​ദ്യ​വി​ൽ​പ്പ​ന​യി​ലാ​ണ് ​ച​രി​ത്ര​നേ​ട്ടം.​ കൂ​ടു​ത​ൽ​ ​വി​ല്പ​ന​ ​ന​ട​ന്ന​ത് ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​(20,95,300​ ​ടി​ക്ക​റ്റ്).​ ​തൃ​ശൂ​രാ​ണ് ​ര​ണ്ടാ​മ​ത് ​(10,62,00​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(8,64,100​)​ ​മൂ​ന്നാ​മ​താ​ണ്. ​

രണ്ടാംസമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. കൂടാതെ 5000,​ 2000,​1000,​ 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. 30 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹനായാൽ എത്രയും പെട്ടെന്ന് ലോട്ടറി വകുപ്പിനെ അറിയിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ ഏതാണ്ട് 15,​20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ പണം വരും.

English Summary

The Kerala Onam Bumper lottery draw will be held today at 1:30 PM in Thiruvananthapuram. The first prize is Rs 30 crore, and all 90 lakh printed tickets have been sold. Palakkad recorded the highest ticket sales, followed by Thrissur and Thiruvananthapuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER LOTTERY, KERALA LOTTERY, ONAM BUMPER RESULT, 30 CRORE LOTTERY, KERALA LOTTERY DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA